VIDEO ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും പുതിയ ഗാനം 'ലൈറ്റ് ദി സ്‌കൈ പുറത്തിറങ്ങി

ദോഹ- ഫിഫ 2022 ലോകകപ്പിന്റെ ഏറ്റവും പുതിയ ഗാനം 'ലൈറ്റ് ദി സ്‌കൈ പുറത്തിറങ്ങി. ബോളിവുഡിലെ നോറ ഫത്തേഹി, യു.എ.ഇ ഗായിക ബല്‍ക്കീസ്, ഇറാഖി ആര്‍ട്ടിസ്റ്റ് റഹ്മ റിയാദ്, മൊറോക്കന്‍ ഗായിക മനാല്‍ ബെഞ്ച്‌ലിഖ, ഗ്രാമി അവാര്‍ഡ് നേടിയ മൊറോക്കന്‍ സ്വീഡിഷ് നിര്‍മ്മാതാവും ഗായകനുമായ റെഡ്വണ്‍ തുടങ്ങിവരാണ് ഗാനത്തിലുള്ളത്. മ്യൂസിക് വീഡിയോയില്‍ സാഡെക്ക് വാഫ് തന്റെ ഓണ്‍പോയിന്റ് കൊറിയോഗ്രാഫിയില്‍ നൃത്തം ചെയ്യുന്നുവെന്നതും ഈ ഗാനത്തെ സവിശേഷമാക്കുന്നു.
അല്‍ തുമാമ സ്‌റ്റേഡിയത്തിന്റെ രാത്രികാഴ്ചയും അതിശയിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ആകര്‍ഷകമായ സംഗീതം കലര്‍ന്ന ആവേശകരമായ ഫുട്‌ബോള്‍ അന്തരീക്ഷവും നാലു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയെ ആകര്‍ഷകമാക്കുന്നു.
'ലൈറ്റ് ദി സ്‌കൈ' എന്ന ഔദ്യോഗിക സംഗീത വീഡിയോ വിവരണ ബോക്‌സിലെ വരികള്‍ സഹിതം ഫിഫയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ ഇന്നാണ് പ്രീമിയര്‍ ചെയ്തത്. ലോകമെമ്പാടുമുള്ള എല്ലാ സംഗീത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും 'ലൈറ്റ് ദി സ്‌കൈ' ഇപ്പോള്‍ ലഭ്യമാണ്.

 

Latest News