പത്തനംതിട്ട- പതിനാറുകാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. ഏനാദിമംഗലം മാരൂര്‍ കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും കൊല്ലം പുനലൂര്‍ കരവാളൂര്‍ മാത്ര നിരപ്പത്ത് ഫെസിയ മന്‍സിലില്‍ നസീമയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന അഭിജിത് (20) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ , മാതാവ് ജോലിക്ക് പോയ സമയം നോക്കിയാണ് കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയത് . തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ഒക്ടോബര്‍ 25 ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതറിഞ്ഞ് പ്രതി മുങ്ങി. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധനക്ക് വേണ്ട നടപടികള്‍ പോലീസ് കൈക്കൊണ്ടിരുന്നു സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സാഹസികമായാണ് പോലീസ് വലയിലാക്കിയത് ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാറാണ് അന്വേഷണം നടത്തിയത്. കേരളം വിട്ട പ്രതി ആന്ധ്രാപ്രദേശില്‍ പിതാവ് താമസിക്കുന്ന സ്ഥലത്താണ് ആദ്യം പോയത്. അവിടെനിന്നു മുങ്ങിയ പ്രതിയെ പിന്നീട് പോലീസ് കുടുക്കുകയായിരുന്നു.