Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്ളാഗ് പ്ലാസയില്‍ കമ്മ്യൂണിറ്റി ഡേയ്‌സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ-കോര്‍ണിഷില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്‌സിനോട് ചേര്‍ന്ന് പുതുതായി തുറന്ന ഫഌഗ് പ്ലാസയിലെ കമ്മ്യൂണിറ്റി ഡേയ്‌സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാസാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.
2022ല്‍ അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഇയര്‍ ഓറ് കള്‍ചര്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമാണ് ഈ പരിപാടി. സാംസ്‌കാരിക വര്‍ഷം എന്നത് സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു വിനിമയ പരിപാടിയാണ്. ഓരോ കലണ്ടര്‍ വര്‍ഷവും ഖത്തര്‍ വ്യത്യസ്ത രാജ്യങ്ങളുമായി സഹകരിച്ച് കലാസാംസ്‌കാരിക വിഭവങ്ങള്‍ ആസ്വദിക്കാനും പരസ്പരബന്ധം മെച്ചപ്പെടുത്താനുമാണ് ഈ സംരംഭം പ്രയോജനപ്പെടുത്തുന്നത്. ഓരോ രാജ്യത്തിന്റെയും സര്‍ഗ്ഗാത്മകവും സാംസ്‌കാരികവും കലാപരവുമായ കഴിവുകള്‍ പങ്കുവെക്കുന്നതിനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. ഈ വര്‍ഷം മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ (മെനാസ) മേഖലയുമായി സഹകരിച്ചാണ് ആഘോഷ പരിപാടികള്‍.
ഇന്ത്യ, ഘാന, ഇക്വഡോര്‍ എന്നിവരുടെ സാംസ്‌കാരിക പ്രകടനങ്ങളായിരുന്നു ആദ്യ ദിനം നടന്നത്. ഈ ഉത്സവം  രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വഴിയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു.
ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആറ് നൃത്ത പരിപാടികളാണ് അരങ്ങേറിയത്.
സാംസ്‌കാരിക പ്രകടനങ്ങളുടെ പ്രദര്‍ശനത്തിലൂടെ ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന് അംബാസഡര്‍ പറഞ്ഞു.
ഫഌഗ് പ്ലാസയുടെ ഉദ്ഘാടനത്തെ അംബാസഡര്‍ മിത്തല്‍ അഭിനന്ദിച്ചു, ഫഌഗ് പ്ലാസ വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഉരുകുന്ന കലവറയായിരിക്കുമെന്നും ഖത്തറിന്റെ ഊര്‍ജ്ജസ്വലത അനുഭവിക്കാന്‍ സമൂഹങ്ങള്‍ക്ക് അവസരമൊരുക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
ഫഌഗ് പ്ലാസയാണ് ബുധനാഴ്ചയാണ് ഔപചാരികമായി തുറന്നത്. ഖത്തറിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 119 പതാകകളും യൂറോപ്യന്‍ പതാക, ഐക്യരാഷ്ട്ര പതാക, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പതാക എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന ഫുഡ് ട്രക്കുകള്‍ ഈ പ്രദേശത്ത് ലഭ്യമാണ്. കോഫിയും ജ്യൂസ് ട്രക്കുകളും അതുപോലെ തന്നെ റിഫ്രഷ്‌മെന്റിനായി സ്ഥലത്തുണ്ട്.
കമ്മ്യൂണിറ്റി ഡേയ്‌സ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15 വരെ തുടരും. ഇന്ന്  ജപ്പാനില്‍ നിന്നും സൊമാലിയയില്‍ നിന്നുമുള്ള പ്രകടനങ്ങളാണ്. നാളെ, ഒക്ടോബര്‍ 8: ലെബനന്‍, ഗ്രീസ്, മലേഷ്യ, ലിബിയ; ഒക്ടോബര്‍ 9: എറിത്രിയ, യെമന്‍; ഒക്ടോബര്‍ 10: ക്യൂബ, പലസ്തീന്‍, നേപ്പാള്‍, ഗ്രീസ്; ഒക്ടോബര്‍ 11: കെനിയ, അള്‍ജീരിയ, ശ്രീലങ്ക, സിറിയ; ഒക്ടോബര്‍ 12: യെമന്‍, ഇറാഖ്, ടുണീഷ്യ, തുര്‍ക്കി. ഒക്ടോബര്‍ 13: യുഎന്‍, ഈജിപ്ത്, ഫ്രാന്‍സ്, ഇറ്റലി; ഒക്ടോബര്‍ 14: സുഡാന്‍, ഉക്രെയ്ന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഇക്വഡോര്‍;ഒക്ടോബര്‍ 15: മൊറോക്കോ, പലസ്തീന്‍, റഷ്യ, പാകിസ്ഥാന്‍, തായ്‌ലന്‍ഡ് എന്നിങ്ങനെയാണ് കമ്മ്യൂണിറ്റി ഡേയ്‌സ് ഫെസ്റ്റിവല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ദിവസവും വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതു വരെ സ്‌റ്റേജില്‍ കലാപരിപാടികള്‍ അരങ്ങേറും.

 

Latest News