Sorry, you need to enable JavaScript to visit this website.

അക്കാലത്ത് ഹിന്ദുമതമില്ല, രാജ രാജ ചോളന്‍ ഹിന്ദു രാജാവല്ല-കമല്‍ഹാസന്‍

ചെന്നൈ- മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ രാജ രാജ ചോളനെ ഹിന്ദുരാജാവാക്കുകയാണെന്ന സംവിധായകന്‍ വെട്രിമാരന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. സത്വങ്ങള്‍ അപഹരിക്കപ്പെടുന്നുവെന്നും രാജ രാജ ചോളനെ ഹിന്ദുരാജാവാക്കാന്‍ ശ്രമം നടക്കുന്നുവെന്നുമായിരുന്നു വെട്രിമാരന്റെ പരാമര്‍ശം. ഇപ്പോഴിതാ ഈ വിഷയത്തില്‍ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. രാജരാജ ചോളന്‍ ഹിന്ദു രാജാവല്ലെന്നും ആ സമയത്ത് ഹിന്ദു മതം എന്നൊന്നില്ലെന്നും കമല്‍ഹാസന്‍ പറയുന്നു. വൈനവം,ശിവം സമനം എന്നിങ്ങനെയാണ് രാജ രാജ ചോളന്റെ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇവരെയെല്ലാം മൊത്തത്തില്‍ എന്ത് വിളിക്കണമെന്ന് അറിയാതെ ബ്രിട്ടീഷുകാരാണ് ഹിന്ദുവെന്ന വാക്ക് കൊണ്ടുവന്നത് കമല്‍ഹാസന്‍ പറഞ്ഞു.

Latest News