അസമിലെ കുട്ടികള്‍ക്കൊപ്പം  ബിഹു നൃത്തച്ചുവവടുകളോടെ പ്രിയങ്ക 

ബോളിവുഡിലെ തിരക്കേറിയ നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. രാവിലെ ന്യൂയോര്‍ക്കില്‍ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് ഫ്രാങ്ക്ഫര്‍ട്ടില്‍. സന്ധ്യയ്ക്ക് മുംബൈയില്‍. എന്നിങ്ങനെ പാറിപ്പിറക്കുന്ന ജീവിത ശൈലി. പക്ഷേ, എത്ര തിരക്കുണ്ടെങ്കിലും ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കുക എന്നത് പ്രിയങ്കക്ക് പ്രധാനമാണ്. പ്രോജക്റ്റുകള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റൊന്നിന് പിറകേ ഓടുന്ന ശീലമില്ലാത്തത് കൊണ്ടു തന്നെ ഉത്തരവാദിത്തം കൂടി വരികയാണ്. അസം ടൂറിസം ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര. പുതിയ പ്രൊമോഷണല്‍ വീഡിയോ ഷൂട്ടിനായി കഴിഞ്ഞ ദിവസം പ്രിയങ്ക അസമിലെത്തിയിരുന്നു. ജൊര്‍ഹത്ത് സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത നടി വിദ്യാര്‍ഥികള്‍ക്കൊപ്പം പരമ്പരാഗത ബിഹു ഡാന്‍സ് ചെയ്തു. ബോളിവുഡ് സൂപ്പര്‍ താരത്തെ കാണാന്‍ പ്രദേശത്തെ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ബിഹു നൃത്തച്ചുവടുകള്‍ ആസ്വദിച്ച് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് പോസ്റ്റ് ചെയ്തത്. 

Latest News