ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്ന് വിപ്രോ ജീവനക്കാരോട് ആവശ്യപ്പെട്ടു.
ഈ മാസം പത്തു മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓഫീസുകൾ തുറക്കാനാണ് വിപ്രോ തീരുമാനം. നാലു ദിവസങ്ങളിൽ മൂന്നു ദിവസം ജീവനക്കാർ ഓഫീസിലിരുന്നു തന്നെ ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
വ്യക്തികളെ ബന്ധിപ്പിക്കുന്ന ടീം സ്പിരിറ്റ് വളർത്താൻ ഇത് സഹായകമാകുമെന്ന് വിപ്രോ ജീവനക്കാർക്കയച്ച ഇ-മെയിലിൽ പറയുന്നു.






