ഐഫോണിൽ 5ജി പ്രവർത്തിക്കാത്തത് ആപ്പിൾ വാഗ്ദാനം പൂർത്തിയാക്കാൻ വൈകുന്നതിനാലാണെന്ന് എയർടെൽ സി.ടി.ഒ രൺദീപ് സെഖോൺ പറഞ്ഞു. 5 ജി നെറ്റ് വർക്കിനായി ഐഫോണുകൾ ഉടൻ തന്നെ തുറക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നെങ്കിലും വൈകുകയാണ്. സ്മാർട്ട് ഫോണുകളിൽ 5ജി നെറ്റ്വർക്ക് എല്ലാ സ്മാർട്ട് ഫോണുകളിലേക്കും അയക്കാൻ എയർടെലിനു സാധ്യമല്ലെന്ന് രൺദീപ് സെഖോൺ പറഞ്ഞു. 5ജി ലഭിക്കാൻ സ്മാർട്ട് ഫോൺ നിർമാതാക്കൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.






