നടന്‍ ബാലയുടെ രണ്ടാം വിവാഹവും പൊളിഞ്ഞോ.... സംശയമുയര്‍ത്തി സോഷ്യല്‍ മീഡിയ

ടന്‍ ബാലയുടെ ആദ്യവിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.  ഗായിക അമൃതയുമായുള്ള വിവാഹമോചനം, ബാലക്ക് മകളോടുള്ള സ്‌നേഹം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഒക്കെയും പ്രേക്ഷകരും കണ്ടതാണ്. അതുപോലെ തന്നെയാണ് ഡോ. എലിസബത്ത് ഉദയനുമായുള്ള രണ്ടാം വിവാഹം.
സോഷ്യല്‍ മീഡിയയിലെ പരിചയം പ്രണയമായും വിവാഹമായും വളര്‍ന്നു. ട്രോള്‍ ലോകത്ത് പലര്‍ക്കും എലിസബത്തിനെ അതിന് മുന്‍പേ പരിചയമുണ്ട്. തീര്‍ത്തും അവിചാരിതമായ നേരത്താണ് ബാല തന്റെ പുനര്‍വിവാഹം പ്രഖ്യാപിക്കുന്നത്. വിവാഹ ചിത്രങ്ങളും മറ്റും വൈറലായി. എന്നാല്‍ ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണു പലരുടെയും ചോദ്യം.
ബാല വിവാഹം കഴിഞ്ഞതോടെ തന്റെ സോഷ്യല്‍ മീഡിയ വീഡിയോകളില്‍ എല്ലാം തന്നെ ഭാര്യ എലിസബത്തിനെ കൂടെക്കൂട്ടാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍പ്പോലും ട്രോളുകള്‍ ഇറങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം ആയിരുന്നു. എന്നാല്‍ വിവാഹവാര്‍ഷികത്തിന്റെ പോസ്റ്റുകളോ ആഘോഷമോ ഒന്നും ഇവിടെയില്ല. വീഡിയോയില്‍ ഇപ്പോള്‍ അമ്മയാണ് ബാലയ്‌ക്കൊപ്പം കാണുന്നത്. ബാലയുടെയും എലിസബത്തിന്റെയും ഒന്നിച്ചുള്ള പോസ്റ്റുകള്‍ ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് എലിസബത്ത് തന്നെ ഒരാളുടെ കമന്റിന് കൊടുത്ത മറുപടി ഇപ്പോള്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.
എലിസബത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും 2022 സെപ്റ്റംബറിന് ശേഷം അവരുടെ കുടുംബവുമൊത്ത് ടൂര്‍ പോയ ചിത്രങ്ങളാണ് ഉള്ളത്. ഇതിലും ബാലയെ കാണുന്നില്ല എന്നത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമുണ്ട്. കുറച്ചു ദിവസങ്ങളായി ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുവെങ്കിലും, ബാല പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

 

 

Latest News