Sorry, you need to enable JavaScript to visit this website.

പ്രതിസന്ധി രൂക്ഷം; ഈ മാസം പത്തുമുതൽ ടെണ്ടറുകൾ ബഹിഷ്‌കരിക്കുമെന്ന് കരാറുകാർ

കണ്ണൂർ-കേരളത്തിലെ സർക്കാർ കരാറുകൾ ഈ മാസം 10 മുതൽ ടെണ്ടറുകൾ ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ ഗവൺമെന്റ് കരാറുകാർ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. നിർമ്മാണ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. 2018-ലെ കേന്ദ്ര പൊതുമരാമത്തു പട്ടിക നിരക്ക് അനുസരിച്ചാണ്  കേരളത്തിൽ ഇന്നും സർക്കാർ പ്രവർത്തികൾ നൽകിവരുന്നത്. ഈ കാലയളവിൽ അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ 70 ശതമാനത്തോളം വർദ്ധനവുണ്ടായി. പ്രധാന അസംസ്‌കൃത വസ്തുവായ ടാറിന് 6500 രൂപയാണ് കണക്കാക്കുന്നത്. ഇതിന് മാർക്കറ്റിൽ 9500 മുതൽ 10,500 വരെ വിലയുണ്ട്. ഈ വില വ്യതിയാനം നൽകുന്നില്ല. 2012 ലെ ഡി.എസ്.ആർ നിരക്ക് നിലവിൽ വന്നെങ്കിലും കേരളത്തിൽ ആയത് നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അടങ്കൽ തുകയോ പൂർത്തീകരിക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവൃത്തികൾക്കും വിലവ്യതിയാന വ്യവസ്ഥ ബാധകമാക്കണം. 5 ലക്ഷം രൂപവരെയുള്ള അടങ്കൽ വരുന്ന പ്രവൃത്തികളെ ഇ  ടെണ്ടറുകളിൽ ഉൾപ്പെടുത്തിയിരിക്കയാണ്.
ജി.എസ്.ടി 4 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർന്നു. സർക്കാരാണ് യഥാർഥത്തിൽ നൽകേണ്ടത്. ഈ ബാധ്യത കരാറുകാരുടെ തലയിൽ കെട്ടിവെക്കുകയാണ്. അതിനാൽ ജി.എസ്.ടി നഷ്ടപരിഹാരം ഉടൻ നൽകണം. ചെറുകിട കരാറുകാർക്ക് കേന്ദ്രസർക്കാർ നൽകുന്ന എം.എസ്.എം.ഇ ആനുകൂല്യങ്ങൾ കേരളത്തിലെ  കരാറുകാർക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
 വൈകല്യ ബാധ്യത കാലയളവിൽ വിജി ലൻസ് അന്വേഷണം നടത്തി വരുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. രൂപകൽപ്പനകളിലെയും അടങ്കലുകളിലെയും പിഴവുകൾക്ക് കരാറുകാരെയാണ് ശിക്ഷിക്കുന്നത്. അതുപോലെ, റോഡിലെ ഗതാഗത പെരുപ്പ മോ വാഹനങ്ങളുടെ കേവുഭാരമോ കണക്കിലെടുക്കാതെയാണ് അടങ്കലുകൾ തയ്യാറാക്കുന്നത്. ഈ എഞ്ചിനീയറിങ്ങ് തത്വങ്ങൾ അവഗണിക്കപ്പെടുന്നത് മൂലമാണ് റോഡുകൾ അകാലത്തിൽ തകരുന്നത്. അടങ്കലിൽ പറയുന്നത് പോലെ കൃത്യമായി പണിചെയ്താലും റോഡുകൾ തകരുകയാണ്. ഇതൊന്നും പരിഗണിക്കാ തെയാണ് കരാറുകാരെ കരിമ്പട്ടികയിൽപ്പെടുത്താനും  ശിക്ഷാനടപടികൾ സ്വീകരിക്കാനും സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഡിഫറ്റ് ലിയബിലിറ്റി കാലയളവിൽ വൈകല്യങ്ങൾ പരിഹരിക്കാൻ കരാറുകാർ തയ്യാറാണ്. നിർമ്മാണ മേഖലയിലെ പ്രശ്‌നങ്ങൾ യാഥാർത്ഥ്യ ബോധത്തോടുകൂടി കാണാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്  ഒക്ടോബർ 10 മുതൽ കേരളത്തിലെ മുഴുവൻ നിർമ്മാണപ്രവർത്തികളുടെയും ടെണ്ടറുകൾ ബഹിഷ്‌കരിക്കുവാനും ഡിസംബർ 1 മുതൽ ഏറ്റെടുത്ത മുഴുവൻ പ്രവ ത്തികളും നിർത്തിവെക്കുവാനും തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സമിതി ചെയർമാൻ പി.പി.അബ്ദുൾ റഹ്മാൻ, കൺവീനർ എ.വിജയൻ, സുനിൽ പോള, പി.എ.രാജീവ്, പി.എം. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
 

Latest News