Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

മമ്മൂട്ടിയുടെ റോഷാക് ഒക്‌ടോബർ ഏഴിന്

മമ്മൂട്ടി ഇതാദ്യമായി നിർമിച്ച് അഭിനയിക്കുന്ന ചിത്രം റോഷാക് ഒക്‌ടോബർ ഏഴിന് തിയേറ്ററുകളിലെത്തും. സമീർ അബ്ദുൽ തിരക്കഥയും സംഭാഷണവും രചിച്ച് നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക് ഏറെ ദുരൂഹതകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലറാണ്. ലൂക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ജഗദീഷ്, ഷറഫുദ്ദീൻ, ഗ്രെയ്‌സ് ആന്റണി, കോട്ടയം നസീർ, ബിന്ദു പണിക്കർ, സഞ്ജു ശിവറാം തുടങ്ങിയവരും വേഷമിടുന്നു.വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഗ്ലോബർ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടി കഴിഞ്ഞ ദിവസം ഗൾഫിലും എത്തിയിരുന്നു. മൂന്നാഴ്ച മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനകം യൂട്യൂബിൽ 23 ലക്ഷം പേർ കണ്ടു.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ്. ക്യാമറ നിമിഷ് രവി, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ.

Latest News