നാനിയുടെ ഏറ്റവും പുതിയ മാസ് ചിത്രമായ ദസറയിൽ കീർത്തി സുരേഷ് നായിക. നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രം ഗോദാവരി തീരത്തെ കൽക്കരി ഖനിയോട് ചേർന്നുള്ള ഗ്രാമത്തിലെ ജനങ്ങളുടെയും ഖനി തൊഴിലാളികളുടെയും കഥയാണ്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.
ക്യാമറ സത്യൻ സൂര്യൻ. എഡിറ്റർ നവീൻ നൂലി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്.