Sorry, you need to enable JavaScript to visit this website.

അപർണ ബാലമുരളിയുടെ ഇനി ഉത്തരം

മലയാള സിനിമയിൽ ഇത് സസ്‌പെൻസ് ത്രില്ലറുകളുടെ കാലമാണ്.അക്കൂട്ടത്തിൽ പുതുതായി എത്തുകയാണ് അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഇനി ഉത്തരം. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സസ്‌പെൻസ് ത്രില്ലറായ ദൃശ്യത്തിന്റെ സംവിധായകനായ ജിത്തു ജോസഫിനൊപ്പം ഏറെക്കാലം ചീഫ് അസോസിയേറ്റായി ജോലി ചെയ്ത സുധീഷിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. രഞ്ജിത്, ഉണ്ണി എന്നിവർ ചേർന്നാണ് ഇനി ഉത്തരത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മികച്ച നടിക്കുള്ള അവാർഡ് നേടിയ ശേഷം അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇനി ഉത്തരം. സിത്ഥാർഥ് മേനോനാണ് ചിത്രത്തിൽ അപർണയുടെ നായകൻ. സിദ്ദീഖ്, കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, ജാഫർ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അപർണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈനാണ് ട്രെയിലറിന്.

Latest News