Sorry, you need to enable JavaScript to visit this website.

ആദിപുരുഷിനെതിരെ വാളോങ്ങി വി.എച്ച്.പി, രാമനേയും രാവണനേയും കളിയാക്കുന്നു

സംഭാല്‍- ആദിപുരുഷ് സനിമക്കെതിരെ വാളെടുത്ത് വിശ്വ ഹിന്ദു പരിഷത്ത്.  ചിത്രത്തിന്റെ ടീസറില്‍ ഹിന്ദു സമൂഹത്ത് പരിഹസിക്കുംവിധമാണ്  ശ്രീരാമനെയും ലക്ഷ്മണനെയും രാവണനെയും ചിത്രീകരിച്ചരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്തിന്റെ എതര്‍പ്പ്.
ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
രാമനെയും രാവണനെയും ലക്ഷ്മണനെയും ആദിപുരുഷില്‍ അവതരിപ്പിച്ച രീതി ഹിന്ദുമതത്തെ പരിഹസിക്കുന്നതാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംഭാല്‍ യൂണിറ്റിന്റെ പ്രചാര് പ്രമുഖ് അജയ് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹിന്ദു സമൂഹത്തിന്റെ മൂല്യങ്ങള്‍ പരിഹസിക്കപ്പെട്ടു, ഹിന്ദു സമൂഹം ഇത് സഹിക്കില്ല-അദ്ദേഹം പറഞ്ഞു. രാമായണത്തിന്റെ ബിഗ് ബജറ്റ് അവലംബമായ 'ആദിപുരുഷില്‍ ശ്രീരാമനായി അഭിനയിക്കുന്നത് 'ബാഹുബലി' താരം പ്രഭാസാണ്.
അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതി. രാവണനെ ചിത്രീകരിച്ച രീതി രാമായണത്തിനും അനുബന്ധ മതഗ്രന്ഥങ്ങള്‍ക്കും യോജിച്ചതല്ലെന്ന് ശര്‍മ പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഏകപക്ഷീയവും നിരുത്തരവാദപരവുമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ബോര്‍ഡിന് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അത് പിരിച്ചുവിടണമെന്ന് ശര്‍മ ആവശ്യപ്പെട്ടു.  അദ്ദേഹം പറഞ്ഞു.
ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഞായറാഴ്ച അയോധ്യയില്‍ ലോഞ്ച് ചെയ്തിരുന്നു.  
ചിത്രം ഹിന്ദുക്കളുടെ വികാരത്തെ ഹനിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. ഹിന്ദുമത വ്യക്തികളെ തെറ്റായ രീതിയില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുന്നറിയിപ്പ് നല്‍കി.

 

Latest News