Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വംശജരായ നാലുപേരെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയി

കാലിഫോര്‍ണിയ- എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ നാലുപേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആയുധധാരികളാണ് ഒരുകുടംബത്തിലെ നാലുപേരെയും തട്ടിക്കൊണ്ടുപോയത്. കാലിഫോര്‍ണിയയിലെ മെര്‍സിഡ് കൗണ്ടിയിലാണ് സംഭവം. ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലിന്‍ കൗര്‍ (27), എട്ട് മാസം പ്രായമുള്ള മകള്‍ അരുഹി ധേരി, 39കാരനായ അമന്‍ദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സൗത്ത് ഹൈവേ 59-ല്‍ നിന്നാണ് നാലുപേരെയും തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയതെന്ന്് സംശയിക്കുന്ന വ്യക്തി അപകടകാരിയാണെന്നും ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംശയാസ്പദമായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Latest News