Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്‌സില്‍ മികച്ച സംവിധായകന്‍ ബേസില്‍ ജോസഫ്

കൊച്ചി- ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫിന്. ഏഷ്യ- പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസില്‍ ജോസഫും ഈ പുരസ്‌കാരത്തിന് അര്‍ഹമായത്.  

ഇതിനകം നിരവധി അംഗീകാരങ്ങള്‍ മിന്നല്‍ മുരളി നേടിയിട്ടുണ്ട്.  52-ാം ചലച്ചിത്ര പുരസ്‌കാരത്തില്‍ വിഷ്വല്‍ ഇഫക്ട്‌സ്, സൗണ്ട് മിക്‌സിങ്, വസാത്രാലങ്കാരം, ഗായകന്‍ എന്നിങ്ങനെ മിന്നല്‍ മുരളി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. കൂടാതെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 

സൈമ അവാര്‍ഡ്‌സില്‍ 10 പുരസ്‌കാരങ്ങളാണ് മിന്നല്‍ മുരളിക്ക് ലഭിച്ചത്. 2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്സിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു.

Latest News