Sorry, you need to enable JavaScript to visit this website.

തരൂരിനോട് സ്‌നേഹമുണ്ടെങ്കിലും വോട്ട് ഖാര്‍ഗെയ്‌ക്കെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം- തരൂരിനോട് സ്‌നേഹവും അദ്ദേഹം മുന്നോട്ടു വെക്കുന്ന ആശയങ്ങളോട് യോജിപ്പുമുണ്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് വോട്ട് നല്‍കുകയെന്ന് കെ. മുരളീധരന്‍ എം. പി. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണെന്നും പറഞ്ഞ മുരളീധന്‍ താന്‍ എ. ഐ. സി. സി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തരൂരിനോട് അസൂയയില്ലെന്നും പറഞ്ഞു. 

ഖാര്‍ഗെയുടെ പ്രായം പ്രശ്നമല്ലെന്നു പറഞ്ഞ കെ മുരളീധരന്‍  മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമല്ലെന്നും രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെയാണെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയോ വിമത സ്ഥാനാര്‍ഥിയോ ഇല്ലെന്നും അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്നും വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരമാണെന്നും അദ്ദേഹം വിശദമാക്കി. പ്രചരണം നടത്തുന്നവര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

Latest News