Sorry, you need to enable JavaScript to visit this website.

ലോകകപ്പിനെത്തി ബന്ധുക്കള്‍ക്കൊപ്പം താമസിക്കാം, ഹയ്യ കാര്‍ഡ് നടപടി എളുപ്പമാക്കി

ദോഹ-നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ  നടക്കുന്ന ഫിഫ 2022 ലോകകപ്പിനെത്തി  ഖത്തറിലുള്ള ബന്ധുക്കളോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് സാധൂകരിക്കുന്നതിന്  പുതിയ സംവിധാനവുമായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി.
ഹയ്യ കാര്‍ഡുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് ഹയ്യ കാര്‍ഡ് പോര്‍ട്ടലിലെ താമസം ക്ലിക്ക് ചെയ്യുക: www.hayya.qatar2022.qa,
അതില്‍നിന്ന് 'ഹോസ്റ്റ് ഫാമിലി & ഫ്രന്റ്‌സ്' തിരഞ്ഞെടുക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക, ഖത്തര്‍ ഐഡി നല്‍കി സാധൂകരിക്കുക, പ്രോപ്പര്‍ട്ടി വിലാസവും അതിഥി വിശദാംശങ്ങളും പൂരിപ്പിക്കുക, പ്രോപ്പര്‍ട്ടി ഡീഡോ വാടക കരാറോ അപ് ലോഡ് ചെയ്യുക, സാധൂകരിക്കുക. എന്നീ ആറ് ഘട്ടങ്ങളുള്ള നടപടിക്രമം പിന്തുടരാന്‍ കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ട്വീറ്റ് ചെയ്തു.
അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, അപേക്ഷകന് ഡിജിറ്റല്‍ ഹയ്യ ആക്‌സസ് ചെയ്യാന്‍ കഴിയും.

 

Latest News