കൊച്ചി വിമാനതാവളത്തില്‍ ഒന്നര  കോടിയുടെ സ്വര്‍ണം പിടികൂടി 

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒന്നര കോടി  രൂപ വിലവരുന്ന സ്വര്‍ണ്ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 3 .250 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.കാര്‍ട്ടനിലെ അരികില്‍ ഒട്ടിച്ച നിലയിലാണ് കാസര്‍കോട്  സ്വദേശി അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത് .മറ്റ് രണ്ട് യാത്രക്കാരും സ്വര്‍ണ്ണ മിശ്രിതമാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്‌
 

Latest News