കൊയിലാണ്ടിയില്‍ അതിഥി തൊഴിലാളികള്‍  സുഹൃത്തിനെ കൊലപ്പെടുത്തി

വടകര- അസം സ്വദേശികള്‍ സുഹൃത്തിനെ കൊലപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മായന്‍ കടവിലാണ് സംഭവം. അസം സ്വദേശി ഡുലു രാജ് ബംഗോ ഷാ (28) ണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അസം  സ്വദേശികളുമായ മന രജ്ഞന്‍, ലക്ഷി എന്നിവരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മൂവരും ഹാര്‍ബര്‍ തൊഴിലാളികളാണ്. ഇന്നലെ അര്‍ധ രാത്രിയാണ് സംഭവം. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തിനിടയിലാണ് സംഭവമെന്ന് കരുതുന്നു. വലിയ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഒരാള്‍ കമഴ്ന്ന് കിടക്കുന്നതാണ് കണ്ടത്. ഉടനെ പോലീസിലറിയിക്കുകയായിരുന്നു. പോലീലെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.അപ്പോഴേക്കും മരിച്ചിരുന്നു. ഉടനെ  പോലീസ് ഹാര്‍ബറിലെത്തിയപ്പോള്‍ ഒരാള്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാരും പോലീസും കടലില്‍ നിന്ന് പിടികൂടി. മറ്റൊരാള്‍ ഗുരുകുലം ബീച്ചിലേക്ക് രക്ഷപ്പെട്ടെങ്കിലും പിന്തുതുടര്‍ന്നെത്തിയ പോലീസ് ബീച്ചില്‍ നിന്നും കസ്റ്റഡിയിലെടുത്തു
 

Latest News