യുവതി അന്യജാതിക്കാരനോടൊപ്പം ഒളിച്ചോടി; അച്ഛനും അമ്മയും സഹോദരനും ജീവനൊടുക്കി

ചിക്കബല്ലാപുര്‍-മകള്‍ അന്യജാതിക്കാരനായ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. കര്‍ണാടകയിലെ ചിക്കബല്ലാപൂരൂലാണ് സംഭവം. 24 കാരിയായ മകള്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് ശ്രീരാമപ്പ (53), സരോജമ്മ (60) മനോജ് (24) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
മകള്‍ അര്‍ച്ചന അന്യജാതിക്കാരനായ നാരായണ്‍സ്വാമിയുമായി പ്രണയത്തിലായിരുന്നുവെന്നും മാതാപിതാക്കളുടെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം ചെയ്യാനാണ് വീടുവിട്ടതെന്നും പോലീസ് പറഞ്ഞു. അര്‍ച്ചനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തങ്ങളുടെ മരണത്തിനു കാരണം മകളാണെന്നും സ്വത്തുക്കളില്‍നിന്ന് ഒന്നും നല്‍കരുതെന്നും എഴുതിവെച്ചാണ് വൃദ്ധരായ മതാപിതാക്കള്‍ ജീവനൊടുക്കിയത്. മാതാപിതാക്കളും മകനും ആത്മഹത്യ ചെയ്യുമ്പോള്‍ മൂത്തമകന്‍ രഞ്ജിത് വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News