Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ലുലുമാള്‍ തുടങ്ങാന്‍ പ്രചോദനം കോടിയേരി-എം.എ. യൂസുഫലി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി കോടിയേരിയുടെ മൃതദേഹത്തിൽ അന്ത്യഞ്ജലിയര്‍പ്പിക്കുന്നു.

കണ്ണൂര്‍-കേരളത്തില്‍ ലുലുമാള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കിയത് കോടിയേരി ബാലകൃഷ്ണനാണെന്ന്  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി. കോടിയേരിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരി കേരള വികസനം മുന്നില്‍ കണ്ട നേതാവാണ്. വര്‍ഷങ്ങളായി സ്‌നേഹബന്ധവും സാഹോദര്യബന്ധവും പുലര്‍ത്തിയ ആളാണ് കോടിയേരി.
നിസ്വാര്‍ത്ഥ നേതാവായിരുന്നു കോടിയേരിയെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്നുവെന്നും യൂസുഫലി പറഞ്ഞു.  15 കൊല്ലം മുന്‍പ് കോടിയേരി ദുബായില്‍ ലുലു  ഷോപ്പിങ് മാളില്‍ വരിയുണ്ടായി. അന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് അദ്ദേഹം സന്ദര്‍ശിച്ചത്. അന്ന് ഇതുപോലെ ഒരെണ്ണം കേരളത്തില്‍ തുടങ്ങിക്കൂടെ എന്ന് ചോദിച്ചു. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊച്ചിയില്‍ മാള്‍ തുടങ്ങിയത്.
കേരളം വികസിക്കണമെന്നും ഭാവി തലമുറയ്ക്ക് ജോലി ലഭിക്കണമെന്നും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നതായി എം.എ യൂസുഫലി പറഞ്ഞു.
കോടിയേരിയുടെ വസതിയിലെത്തി മൃതദേഹത്തില്‍ ീത്ത് സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു. മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തന്റെ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അബുദാബിക്ക് മടങ്ങിയത്.
  
 

 

Latest News