Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ജനസംഖ്യ 30 ലക്ഷത്തോടടുക്കുന്നു

ദോഹ- ഖത്തര്‍  ജനസംഖ്യ 30 ലക്ഷത്തിലേക്ക്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഖത്തറിലെ ജനസംഖ്യ സെപ്റ്റംബര്‍ അവസാനത്തോടെ 2,985,029 ആയി. കഴിഞ്ഞ ആഗസ്റ്റിനെ അപേക്ഷിച്ച് 1.6 ശതമാനം പ്രതിമാസ വര്‍ദ്ധനവും 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് 13.2 ശതമാനം വാര്‍ഷിക വര്‍ധനയും ഈ കണക്ക് സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ ഡാറ്റയില്‍ 2,167,885 പുരുഷന്മാരും 817,144 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ ഖത്തറികളും ഖത്തറികളല്ലാത്തവരും ഉള്‍പ്പെടുന്നു.
2022 സെപ്തംബര്‍ 30 വരെ ഖത്തറിന് പുറത്ത് കഴിയുന്നവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആഗസ്റ്റ് അവസാനത്തോടെ രേഖപ്പെടുത്തിയ 2,937,800ല്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ജനസംഖ്യയില്‍ 47,229 പേരുടെ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

 

Latest News