മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട്  പോലീസിന് കൈമാറും-അമൃത സുരേഷ് 

ഗുരുവായൂര്‍- ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുമായി വരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗായിക അമൃത സുരേഷ്. സൈബര്‍ ബുള്ളിയിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത അറിയിച്ചു. 
'എല്ലാ ബഹുമാനത്തോടെയും പറയട്ടെ, എല്ലാ അധിക്ഷേപങ്ങളും ബുള്ളിയിങ് കമന്റുകളും നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. അത്തരക്കാരുടെ പ്രൊഫൈലുകള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യും. ഉചിതമായ നിയമനടപടി സ്വീകരിക്കും' -അമൃത മുന്നറിയിപ്പ് നല്‍കി.
ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടര്‍ച്ചയായി സൈബര്‍ ബുള്ളിയിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്ന താരമാണ് അമൃത. ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാലും കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചാലും അതിനടിയിലെല്ലാം സദാചാര കമന്റുകള്‍ നിറയും. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
 

Latest News