അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്- പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട വ്യവസായി ആയി അറ്റ്‌ലസ് രാമചന്ദ്രൻ മാറുകയായിരുന്നു.
 

Tags

Latest News