Sorry, you need to enable JavaScript to visit this website.

ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരുമായി  ബന്ധം- സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

തിരുവനന്തപുര- കാനത്തിനെ അപകീര്‍ത്തിപ്പെടുത്തിയാല്‍ സിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്ന പോലെയെന്ന് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി. കൃഷി വകുപ്പിനെതിരെ സിപിഐ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം പാര്‍ട്ടി പരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അമ്പേ പരാജയമാണ്. മന്ത്രി ജി ആര്‍ അനിലിന് പോലും നീതി കിട്ടിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പുകാരുമായി ബന്ധം. ആരോഗ്യ കൃഷി വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ പ്രവര്‍ത്തനവും മോശം. ഫാസിസത്തിന് എതിരെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. അല്ലാതെ നേതാക്കളുടെ ഭാവി രക്ഷപെടുത്താന്‍ നില്‍ക്കരുത്. കേന്ദ്ര നേതൃത്വം ദുര്‍ബലമാണെന്നും കുറ്റപ്പെടുത്തല്‍ ഉണ്ടായി. ഇതിനിടെ സിപിഐ കേന്ദ്ര നേതൃത്വം ദുര്‍ബലമെന്ന് കൊല്ലത്തു നിന്നുള്ള പ്രതിനിധി ആരോപിച്ചു.കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്‍ഡി എഫില്‍ നിലപാട് പറയണം. സിപിഐ സിപിഎമ്മിന്റെ അടിമയാകരുത്. പ്രായം ഒരുപാട് കടന്നിട്ടും ചില നേതാക്കള്‍ക്ക് ആഗ്രഹങ്ങള്‍ ബാക്കി നില്‍ക്കുന്നുവെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധി ആരോപിച്ചു.
 

Latest News