ബത്തേരി നഗരസഭയിലെ  ജീവനക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചു

പ്രവീണ്‌

കല്‍പറ്റ- സുല്‍ത്താന്‍ ബത്തേരി നഗരസഭ ജീവനക്കാരന്‍ കാര്‍ ഇടിച്ചു മരിച്ചു. കാക്കവയല്‍ കൈപ്പാടംകുന്ന് കൊട്ടോട്ടിപറമ്പില്‍ ശ്രീധരന്‍കുഞ്ഞു ലക്ഷ്മി ദമ്പതികളുടെ മകന്‍ പ്രവീണ്‍(33)ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാര്യാടിനു സമീപമാണ് അപകടം. പ്രഭാതസവാരിക്കിറങ്ങിയ പ്രവീണിനെ  കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ വഴിയരികിലെ മരത്തില്‍ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുനിസിപ്പില്‍ ഓഫീസില്‍ ക്ലാര്‍ക്കാണ് പ്രവീണ്‍. ഭാര്യ: അശ്വതി. ഒരു വയസുള്ള കുട്ടിയുണ്ട്. 


 

Latest News