മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്,   കെഎസ്ആര്‍ടിസി സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിലായി 

തിരുവനന്തപുരം- കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാന്‍ സുരേഷ് ആണ് അറസ്റ്റിലായത്. തിരുമലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. സംഭവത്തില്‍ ഇതാദ്യ അറസ്റ്റാണ്. ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്. കേസുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സിപി മിലന്‍ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
ഈ മാസം 20നാണ് പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമനന് മകള്‍ രേഷ്മയുടെ മുന്നില്‍വെച്ച് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് വലിയ വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.
 

Latest News