Sorry, you need to enable JavaScript to visit this website.

ധ്യാന്‍ ശ്രീനിവാസന്റെ 'ഐഡി' ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി- എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. 

'ദി ഫേക്ക്' എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ഷാലു റഹീം, ഭഗത് മാനുവല്‍, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ബോബന്‍ സാമുവല്‍, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, ഷഫീഖ്, ഹരീഷ് കുമാര്‍, സ്മിനു സിജോ, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

എസ്സാ ഗ്രൂപ്പ് കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ് സംരംഭകരാണ്. നിലവില്‍ ഹോട്ടലുകള്‍, റിസോര്‍ട്‌സ്, സര്‍വീസ് സ്റ്റേഷന്‍സ്, ഫുട്‌ബോള്‍ ടീം, എക്‌സ്‌പോര്‍ട്ട് ബിസിനസ് എന്നിവയില്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് 'എസ്സ എന്റര്‍ടൈന്‍മെന്റ്‌സ്' എന്ന പേരില്‍ ഇപ്പോള്‍ ഈ ചിത്രം നിര്‍മ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളില്‍ ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്റെ പണിപ്പുരയിലുമാണ്.

ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എഡിറ്റര്‍: റിയാസ് കെ. ബദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ. ജെ. വിനയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, മ്യൂസിക്: നിഹാല്‍ സാദിഖ്, ആര്‍ട്ട്: വേലു വാഴയൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മുഹമ്മദ് സുഹൈല്‍ പി. പി, ഷാഫില്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഫായിസ് യൂസഫ്, പ്രൊജക്റ്റ് ഡിസൈനര്‍: നിധിന്‍ പ്രേമന്‍, വരികള്‍: അജീഷ് ദാസന്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യും: രാംദാസ്, ഫിനാന്‍സ് കണ്‍ട്രോളര്‍: മിഥുന്‍ ജോര്‍ജ് റിച്ചി, ടിം തോമസ് ജോണ്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: റിചാര്‍ഡ് ആന്റണി, ഡിസൈന്‍: ജിസ്സന്‍ പോള്‍.

Latest News