നടി തൃഷയുടെ സൗന്ദര്യം നോക്കിയിരുന്നു പോയതിനെ കുറിച്ച് ജയറാം

മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിംഗിനിടെ നടി തൃഷയുടെ സൗന്ദര്യം നോക്കിയിരുന്ന് ആസ്വദിച്ചതിനെ കറിച്ച് പറയുമ്പോള്‍ നടന്‍ ജയറാമിനു നൂറുനാവ്.
തൃഷയുടെ ഭംഗി ഇങ്ങനെ നോക്കിയിരുന്നുവെന്നും ഒരുപാട് നേരം നോക്കുന്നത് കണ്ട് അവര്‍ തെറ്റായി വിചാരിച്ചാലോ എന്ന് കരുതി അടുത്തു ചെന്ന് കാര്യം പറഞ്ഞുവെന്നും ജയറാം വെളിപ്പെടുത്തി.
കുന്തവി ദേവിയെന്ന കഥാപാത്രമായെത്തിയ തൃഷ അവരുടെ വേഷത്തില്‍ വളരെ സുന്ദരിയായിരുന്നു. ദീര്‍ഘനേരം താന്‍ അവരെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ തെറ്റിദ്ധരിക്കുമെന്ന് കരുതി അവരോട് ചെന്ന് സംസാരിച്ചതിനേക്കുറിച്ച്  ബിഹെന്‍ഡ് വുഡ്‌സ് ഐസിനോട് ജയറാം പറഞ്ഞു.
കുന്തവി ദേവിയെന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദരചോളന്റെ കൊട്ടാരത്തിലെ സീന്‍ എടുക്കുമ്പോള്‍ കുന്തവി ദേവി സിംഹാസനത്തില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ സൈഡില്‍ ഇരുന്ന് കുറേ നേരം അവരുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു.
ഭംഗി നമ്മളെന്തായാലും ആസ്വദിക്കുമല്ലോ, ആണിന്റെയും പെണ്ണിന്റെയും പ്രകൃതിയുടെയും ഭംഗി നമ്മളെല്ലാവരും ആസ്വദിക്കും. ഒരുപാട് നേരം നോക്കുന്നത് കണ്ടിട്ട് തൃഷ തെറ്റായി വിചാരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് ചെന്ന് നല്ല ഭംഗിയായിരിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ കുറേ നേരം നോക്കിയിരിക്കുന്നത് വേറെയൊന്നും വിചാരിക്കല്ലെയെന്ന് ഇടയ്ക്കിടയ്ക്ക് ഞാന്‍ ഇതുപോലെ പറയും. ആ കഥാപാത്രത്തിന് അവര്‍ അത്രയും ആപ്റ്റായിരുന്നു.

റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന അപ്രതീക്ഷിത ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നും പറയുന്നു.

 

 

Latest News