Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ലോകകപ്പ്: ഗള്‍ഫ് ടൂറിസം മേഖലയില്‍ ഉണര്‍വ്

ദോഹ-നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിലെ മാത്രമല്ല ഗള്‍ഫ് മേഖലയിലെ മൊത്തം ടൂറിസം വളര്‍ച്ചക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്.
ലോക കപ്പിന് വിസിലുയരാന്‍ 50 ദിവസം ബാക്കി നില്‍ക്കെ യു.എ. ഇ അടക്കമുള്ള പല രാജ്യങ്ങളും കോളടിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലിലെ മിക്ക രാജ്യങ്ങളിലും ഹോട്ടല്‍ താമസക്കാരുടെ വര്‍ദ്ധനവിനും അനുബന്ധ സേവനങ്ങള്‍ക്കും ഫിഫ 2022 ലോകകപ്പ് കാരണമായിട്ടുണ്ട്. ടൂര്‍ണമെന്റ് കാലയളവില്‍ മിക്ക ജി.സി.സി. രാജ്യങ്ങളിലും ഹോട്ടലുകളില്‍ 100% ഒക്യുപന്‍സിയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സൗകര്യപ്രദമായ ഷട്ടില്‍ സര്‍വീസുകളും ലളിതമായ എന്‍ട്രി, എക്‌സിറ്റ് വ്യവസ്ഥകളുമുള്ളത് പ്രയോജനപ്പെടുത്തിയാണ് പലരും ലോകകപ്പ് സമയത്ത് അയല്‍ രാജ്യങ്ങളില്‍ താമസിക്കുന്നത്.

റെഡ് സീര്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് മിഡില്‍ ഈസ്റ്റിലെ വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലോകകപ്പ് ഏകദേശം 4 ബില്യണ്‍ ഡോളര്‍ വരുമാനം സൃഷ്ടിക്കും .

 

Latest News