ധൂമം: കെജിഎഫ് നിര്‍മാതാക്കളുടെ ചിത്രത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി

സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍ , അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ധൂമം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്.

ലൂസിയ, യുടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ 9 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും.

നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമം എന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. ഇക്കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.

പുതിയ പ്രമേയം അവതരിപ്പിക്കുന്ന ധൂമത്തില്‍ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. രണ്ട് പ്രമുഖ താരങ്ങളുടെ സംഗമം ബിഗ് സ്‌ക്രീനില്‍ മായാജാലം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഷന്‍ മാത്യു ആണ് മറ്റൊരു താരം.

 

Latest News