പോപ്പുലര്‍ ഫ്രണ്ടിനെ ശക്തിപ്പെടുത്തിയ കോണ്‍ഗ്രസിനേയും നിരോധിക്കണം-കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍

ബംഗളൂരു- പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ കോണ്‍ഗ്രസിനേയും നിരോധിക്കണമെന്ന്  കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.
പിഎഫ്‌ഐ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി (കെഎഫ്ഡി) തുടങ്ങിയ തീവ്ര സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനാല്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ അത് രാജ്യത്തെയും കോണ്‍ഗ്രസിനെ തന്നെയും നശിപ്പിക്കുമെന്ന മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും കട്ടീല്‍ പറഞ്ഞു.
രാജ്യത്തുടനീളം കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകള്‍ക്കും   അറസ്റ്റുകള്‍ക്കും ശേഷമാണ് തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്.

 

Latest News