ഖത്തറില്‍ മുങ്ങി മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദോഹ- ഖത്തറില്‍ മുങ്ങി മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.  കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി പറക്കോളില്‍ അസീസ് മകന്‍  പരിയങ്ങാട് തടയില്‍ അന്‍സിലിന്റെ മൃതദേഹം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയതായി ഖത്തര്‍ കെ.എംം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ്‌സാന്‍ അറിയിച്ചു.
അന്‍സിലിന്റെ മയ്യിത്ത് നിസ്‌ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ നടക്കുമെന്നും മയ്യിത്ത് കാണേണ്ടവര്‍ക്ക് രാവിലെ 6.30 മുതല്‍ മാണിയമ്പലം മദ്രസയില്‍ സൗകര്യം ചെയ്യുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന അന്‍സില്‍ വകറയിലാണ് കടലില്‍ മുങ്ങിമരിച്ചത്. ഫാത്തിമ ശബാനയാണ് ഭാര്യ.

 

Latest News