ദോഹ-മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമ്പോള്‍ സ്‌റ്റേഡിയങ്ങളുടെ മുന്നണിയിലും പിന്നണിയിലും ശ്രദ്ധേയ സാന്നിധ്യമായി മലയാളികളുണ്ടാകുമെന്നുറപ്പ്. ഗാലറിയിലെ സാന്നിധ്യമുറപ്പിക്കാന്‍ പതിനായിരക്കണക്കിന് മലയാളികള്‍ ഇതിനകം തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സന്നദ്ധ സേവന രംഗത്ത് മലയാളി സമൂഹത്തിനാകമാനംം അഭിമാനകരമായി ലോകകപ്പിലെ മലയാളി വളണ്ടിയര്‍ കയ്യൊപ്പ് ചാര്‍ത്തി ക്കഴിഞ്ഞു.
നാല് ലക്ഷത്തി ഇരുപതിനായിരം അപേക്ഷകരില്‍ നിന്നും ഏകദേശം അന്‍പത്തിഎട്ടായിരം പേരുടെ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയ 500 ഓളം പയനിയര്‍ വളണ്ടിയര്‍മാരില്‍ 100 ഓളം പേര്‍ മലയാളികളായിരുന്നു.
തെരഞ്ഞെടുത്ത ഇരുപതിനായിരം വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ട്രെയിനിങ്ങ് സപ്പോര്‍ട്ട് വളണ്ടിയര്‍മാരായി പയനിയര്‍ വളണ്ടിയര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത 30 പേരില്‍ പത്തോളം വരുന്ന മലയാളി വളണ്ടിയര്‍മാര്‍ക്ക്് ആദ്യമായി വേള്‍ഡ്കപ്പ് വളണ്ടിയര്‍ യൂനിഫോം അണിഞ്ഞ് സേവനം ചെയ്യാന്‍ അവസരം ലഭിച്ചുവെന്നതും മലയാളി സമൂഹത്തിന് അഭിമാനകരമാണ്.