ഏത് പുതിയ ഫോണ്‍ വാങ്ങിയാലും  പോലീസുകാര്‍ കൊണ്ടുപോകും-ദിലീപ്

കൊച്ചി- പൊതുവേദിയില്‍ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച് ദിലീപ്. ഒരു മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലെത്തിയതായിരുന്നു നടന്‍. അടുത്തിടെയായി താന്‍ ഏത് ഫോണ്‍ വാങ്ങിയാലും പോലീസുകാര്‍ കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു.
'കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഒരു പബ്ലിക് വേദിയില്‍ എല്ലാവരെയും നേരിട്ട് കാണാന്‍ വന്നിരിക്കുന്നത്. വലിയ സന്തോഷം. ഫോണ്‍ കമ്പനിക്കാരൊക്കെ ഏറ്റവും കൂടുതല്‍ എന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്നയൊരാളായി മാറിയിരിക്കുകയാണ് ഞാന്‍. ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിച്ചാലും പോലീസുകാര്‍ വന്ന് കൊണ്ടുപോകും. കഴിഞ്ഞ തവണ 13 പ്രോ ഇറങ്ങിയപ്പോള്‍ ഇവര്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയീന്ന് പോയി. ഇത്തവണ ഇവര്‍ 14 പ്രോ തരാന്നൊക്കെ പറയുന്നുണ്ട്. അത് ആരും കൊണ്ടുപോകല്ലേന്നൊരു പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍.' ദിലീപ് പറഞ്ഞു. ഷോറൂമിന്റെ ഉദ്ഘാടനത്തിന് ദിലീപിനെക്കൂടാതെ നാദിര്‍ഷ, ടിനി ടോം, സംവിധായകന്‍ അരുണ്‍ ഗോപി, സാനിയ ഈയ്യപ്പന്‍, ഷിയാസ് കരീം, ജീവ എന്നിവരും എത്തിയിരുന്നു.
 

Latest News