Sorry, you need to enable JavaScript to visit this website.

ബ്രഹ്മാസ്ത്ര 360 കോടി ക്ലബ്ബിൽ

താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും നായികാ നായകന്മാരായെത്തിയ ബ്രഹ്മാസ്ത്ര ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാവുമെന്ന് സൂചന. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 360 കോടി രൂപ ബോക്‌സ് ഓഫീസിൽ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ മാത്രം 250 കോടിയാണ് കളക്ഷൻ. 
വമ്പൻ വിജയത്തിന് പിന്നാലെ പ്രേക്ഷകർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രഹ്മാസ്ത്രയുടെ നിർമാതാക്കൾ. നവരാത്രി ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നു. ടിക്കറ്റ് ഒന്നിന് 100 രൂപ മാത്രം നൽകിയാൽ മാതി. ജി.എസ്.ടി ഉൾപ്പെടാതെയുള്ള നിരക്കാണിത്. 
29 വരെയാണ് ടിക്കറ്റുകൾ ഈ നിരക്കിൽ ലഭിക്കുക. സെപ്റ്റംബർ 9ന് തീയറ്ററുകളിലെത്തിയ ബ്രഹ്മാസ്ത്രക്ക് മൂന്നാം വാരത്തിലും പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്നുണ്ട്.

Latest News