നാലാം മുറ ഒരു കുറ്റാന്വേഷേണ കഥ കൂടി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് നാലാം മുറ. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ സൂരജ് വി. ദേവിന്റേതാണ് തിരക്കഥ. ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാന്തി പ്രിയ, ഷീലു ഏബ്രഹാം, സിജോയ് വർഗീസ്, ഋഷി സുരേഷ് ശിവരാജ്, വൈശാഖ്, അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരും അഭിനയിക്കുന്നു. 
ചിത്രത്തിലെ ആദ്യ ലിസിക്കൽ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നാടൻ പാട്ടിന്റെ ഈണത്തിലെ റൊമാന്റിക് രംഗങ്ങളടങ്ങിയതാണ് ഗാനം. കഥയുടെ ഫ്ലാഷ് ബാക്കിന്റെ ഭാഗമാണ് ഗാനമെന്നാണ് സൂചന. ഗുരു സോമസുന്ദരവും സുരഭി സന്തോഷുമാണ് ഗാനരംഗത്തിൽ പ്രധാനമായും എത്തുന്നത്. 
ശീജിത്ത് ഉണ്ണികൃഷ്ണന്റെ വരികൾക്ക് കൈലാസ് സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, ഛായാഗ്രഹണം ലോകനാഥൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്. 
യു.എഫ്.ഐ മോഷൻ പിക്‌ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മിനാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

Latest News