Sorry, you need to enable JavaScript to visit this website.

ദുൽഖറിന്റെ ആക്ഷൻ ചിത്രം കിംഗ് ഓഫ് കൊത്ത 

ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗ് ഓഫ് കൊത്തക്കുണ്ട്. 
രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. ദുൽഖറിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മാസായ കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായികയെന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. നടി ശാന്തി കൃഷ്ണയും സിനിമയിൽ പ്രധാന കഥാപാത്രമാകും. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. 

Latest News