സ്ത്രീകൾ കൈയുറകളും സോക്‌സുകളും ധരിക്കൽ നിർബന്ധമല്ല -മതകാര്യ പോലീസ്

റിയാദ് - സ്ത്രീകൾ കൈകളിലും കാലുകളിലും സോക്‌സുകൾ ധരിക്കൽ നിർബന്ധമല്ലെന്ന് മതകാര്യ പോലീസ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസനദ് പറഞ്ഞു. അൽരിസാല ചാനലിൽ മതപരമായ സംശയനിവാരണങ്ങൾക്കുള്ള പ്രോഗ്രാമിൽ ഫ്രാൻസിൽനിന്ന് ബന്ധപ്പെട്ടയാളുടെ ചോദ്യത്തിന് മറുപടിയായാണ് സ്ത്രീകൾ കൈയുറകളും സോക്‌സുകളും ധരിക്കൽ നിർബന്ധമല്ലെന്ന് മതകാര്യ പോലീസ് മേധാവി വ്യക്തമാക്കിയത്. കൈകളും കാലുകളും പർദകളോ മറ്റോ ഉപയോഗിച്ച് മറച്ചാൽ മതി. തന്റെ ഭാര്യ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ഹിജാബ് ധരിക്കുന്നുണ്ട്. എന്നാൽ ഇവർ കൈയുറകളും സോക്‌സും ധരിക്കാറില്ല. കൈയുറകളും സോക്‌സുകളും ധരിക്കുന്നതിന് സ്ത്രീകളെ നിർബന്ധിക്കാവതല്ല. പർദ ഉപയോഗിച്ച് സ്ത്രീകൾ കൈകളും കാലുകളും മറച്ചാൽ മതി. സ്ത്രീകൾ കൈയുറകളും സോക്‌സുകളും ധരിക്കൽ നിർബന്ധമാക്കുന്ന തെളിവുകളില്ലെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസനദ് പറഞ്ഞു.
 

Latest News