Sorry, you need to enable JavaScript to visit this website.

റിലീസിന് മുമ്പേ വിജയമുറപ്പിച്ച് ഷാരൂഖിന്റെ ജവാൻ

ഷാരൂഖ് ഖാൻ നായകനാവുന്ന ഏറ്റവും പുതിയ ജവാൻ ചിത്രം റിലീസിനു മുമ്പേ വൻ സാമ്പത്തിക വിജയം ഉറപ്പിച്ചതായി റിപ്പോർട്ട്. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങൾ ചേർത്താൽ 250 കോടിയുടെ ബിസിനസ് ആണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്കുശേഷം ഷാരൂഖ് തിരിച്ചുവരുന്ന ചിത്രം ബോളിവുഡിന് തന്നെ ആവേശമാവുമെന്നുറപ്പ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്‌ലിയാണ്.
ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നെറ്റ്ക്‌ഫ്ലിക്‌സ് വാങ്ങിയത് 120 കോടി രൂപയ്ക്കാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ ഓൾ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്‌സ് സീ ടി.വിയ്ക്കാണെന്നാണ് വിവരം. നയൻതാരയാണ് ചിത്രത്തിലെ നായിക. നയൻസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സാന്യ മൽഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്ന ജവാൻ 2023 ജൂൺ രണ്ടിനാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഷാരൂഖ് എത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് വിവരം. റോയിലെ മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോർട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയുടെ വേഷമാണ് നയൻതാരക്ക്. 

Latest News