വീട്ടില്‍ കയറി യുവതിയെ കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍

ഇടുക്കി-പാതി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍.
ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണില്‍ ജിയോ(31) ആണ് അറസ്റ്റിലായത്. വെള്ളയാംകുടിക്കു സമീപം വാടകക്കു താമസിക്കുന്ന ഇയാള്‍ പ്രദേശത്തെ ഒരു വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി  ബഹളം കൂട്ടിയതോടെ പ്രതി ഓടി  രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് എത്തിയ  നാട്ടുകാര്‍  പിടികൂടി.  കട്ടപ്പന പോലീസ്  എത്തി  കസ്റ്റഡിയില്‍ എടുത്തു.
ഫോട്ടോ-ജിയോ

 

Latest News