Sorry, you need to enable JavaScript to visit this website.

വിദേശയാത്ര അടിച്ചുപൊളിക്കുന്നതിൽ മുന്നിൽ സൗദികൾ 

ദുബായ്- വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോയി അടിച്ചു പൊളിക്കുന്നവരുടെ കൂട്ടത്തിൽ ലോകത്ത് ഏറ്റവും മുന്നിലുള്ളത് സൗദി അറേബ്യക്കാരെന്ന് പഠനം. ഒരു വിദേശ യാത്രയ്ക്ക് ശരാശരി സൗദി പൗരൻ ചെലവിടുന്നത് 5,333 ഡോളറാണ്. ഏകദേശം 20,000 റിയാൽ വരുമിത്. യാത്രയിൽ കയ്യിൽ ഏറ്റവും വലിയ തുക കരുതുന്നവരുടെ കൂട്ടത്തിലും സൗദികളാണ് മുന്നിൽ. ശരാശരി 2,168 ഡോളർ വരെ വാലറ്റിലിട്ടാണ് സൗദികളുടെ യാത്രകൾ. 27 രാജ്യങ്ങളിൽ നിന്നുള്ള 15,000 സഞ്ചാരികളെ ഉൾപ്പെടുത്തി വീസ നടത്തിയ ഗ്ലോബൽ ട്രാവൽ ഇന്റൻഷൻ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

കുവൈത്താണ് രണ്ടാം സ്ഥാനത്ത്. ശരാശരി കുവൈത്തി 3,143 ഡോളർ ചെലവിടുമ്പോൾ മൂന്നാം സ്ഥാനത്തുള്ള ചൈനക്കാർ 2,988 ഡോളറും ശേഷം വരുന്ന ഓസ്‌ട്രേലിയക്കാർ 2,745 ഡോളറും വിദേശങ്ങളിൽ ചെലവഴിക്കുന്നു. അഞ്ചാം സ്ഥാനത്ത് യുഎഇക്കാരാണ്. 2,722 ഡോളറാണ് ശരാശരി ഇമാറാത്തികൾ വിദേശ ടൂറിനു ചെലവിടുന്നത്. യാത്രയിൽ വലിയ തുക പണമായി കയ്യിൽ സൂക്ഷിക്കുന്നവരുടെ കൂട്ടത്തിലും ഗൾഫ് രാജ്യക്കാരാണ് മുന്നിൽ.
 

Latest News