ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതനായി

മക്ക- ഉംറ നിര്‍വ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദര്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു.

ഏതാനും ദിവസം മുമ്പാണ് സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയത്. ആസ്ത്മ രോഗിയായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്നാണ് മരിച്ചത്.
മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ഐ.സി.എഫ് വെല്‍ഫെയര്‍ വിംഗ് അറിയിച്ചു.

 

Latest News