Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷിന്‍സോ ആബേയുടെ സംസ്‌കാര ചടങ്ങിന് മോഡി ജപ്പാനില്‍

ന്യൂദല്‍ഹി- ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി മോഡി. ടോക്യോയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് വിവിധ ലോകനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേര്‍ന്നത്.

ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മോഡി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഷിന്‍സോ ആബേ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി സ്മരിച്ചു.

ഷിന്‍സോ ആബെയുടെ ശവസംസ്‌കാര ചടങ്ങ് വിപുലമായി നടത്തുന്നതിനെതിരെ വലിയ പൊതുജനപ്രതിഷേധം ഉയര്‍ന്നിരുന്നു. പൊതുഖജനാവില്‍നിന്ന് വന്‍തുക ചെലവഴിച്ച് ചടങ്ങുകള്‍ നടത്തുന്നതിനെതിരായായിരുന്നു വിമര്‍ശം. ഒരു കോടി രൂപയാണ് ചടങ്ങുകള്‍ക്കായി നീക്കിവെച്ചിരുന്നത്. രാജ്യത്തെ 60 ശതമാനം ജനങ്ങളും പൊതുചടങ്ങിനെതിരായിരുന്നുവെന്നാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത്.

 

Latest News