Sorry, you need to enable JavaScript to visit this website.

കേരളത്തിലെ അജ്മല്‍ ബിസ്മി ഏറ്റെടുക്കാന്‍ റിലയന്‍സ് റീട്ടയില്‍

കൊച്ചി- കേരളത്തില്‍ 30 വലിയ ഫോര്‍മാറ്റ് സ്റ്റോറുകള്‍ നടത്തുന്ന കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ്, ഗ്രോസറി റീട്ടെയില്‍ ശൃംഖലയായ ബിസ്മിയെ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുക്കുന്നു. ദീപാവലിക്ക് മുമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. 

വി. എ. അജ്മല്‍ മാനേജിംഗ് ഡയറക്ടറായ കുടുംബ ബിസിനസ് സംരംഭമാണ് ബിസ്മി. ഏകദേശം 800 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. അജ്മല്‍ ഏകദേശം 600 കോടി രൂപയുടെ മൂല്യമാണ് തേടുന്നത്. റിലയന്‍സ് റീട്ടെയില്‍ നിലവില്‍ മൂല്യനിര്‍ണ്ണയത്തില്‍ വിലപേശലാണ് നടത്തുന്നതെന്നാണ് വിവരം. എന്നാല്‍  ഊഹാപോഹങ്ങളെയും കിംവദന്തികളെയും കുറിച്ച് കമ്പനി പ്രതികരിക്കുന്നില്ലെന്നാണ് അജ്മല്‍ പറഞ്ഞത്. 

ബിസ്മിയുടെ 30 സ്റ്റോറുകളില്‍ മിക്കവയും 30,000 മുതല്‍ 40,000 ചതുരശ്ര അടി വരെ വ്യാപിച്ചുകിടക്കുന്ന ഇലക്ട്രോണിക് സ്റ്റോറുകളുടെയും ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും സംയോജിത ഫോര്‍മാറ്റ് ആണ്. എന്നാല്‍ ചിലത് 10,000 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള ഒറ്റപ്പെട്ട ഫോര്‍മാറ്റ് ഔട്ട്‌ലെറ്റുകളുമുണ്ട്. ഈ ഇടപാട് റിലയന്‍സിന് വിപണിയില്‍ വലിയ സ്വാധീനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News