VIDEO ദുബായിലെത്തിയ നടി ഭാവന വയര്‍ കാണിച്ചിട്ടില്ല, വിവാദത്തിനു പിന്നില്‍

ദുബായ്- ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ നടി ഭാവന വയര്‍ കാണിച്ചുവെന്ന വിമര്‍ശനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ നടിയെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍.സ്‌കിന്‍ കളറുള്ള വസ്ത്രം ധരിച്ചതാണ് കഴിഞ്ഞ കുറച്ച് ദിവസമായി നടി സോഷ്യല്‍ മീഡിയയുടെ ഇരയായി മാറാന്‍ കാരണം.
സ്‌റ്റൈലിഷ് ലുക്കിലുള്ള ഭാവന ശരീരം കാണിക്കുന്നതായി വന്‍ തോതിലാണ് പ്രചരണം നടന്നത്.
സംഭവത്തില്‍ ഭാവനയെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തി. കാണുന്ന ആളുകളുടെ മനസ്സിലാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമെന്നും ഇത്തരം വിമര്‍ശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഭാവനയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പറഞ്ഞു.

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്ത് എത്തിയ നടി ഭാവന സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. പരിപാടിക്കിടെ താരജാഡകളില്ലാതെ ആടിയും പാടിയും നില്‍ക്കുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി.

 

Latest News