മധ്യസ്ഥശ്രമങ്ങള്‍ വിജയിച്ചു; സൗദി യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് പിതാവ് മാപ്പ് നല്‍കി

തായിഫ് - കൊലക്കേസ് പ്രതിയായ സൗദി യുവാവിന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നല്‍കി. തായിഫിന് തെക്കുകിഴക്ക് ഖിയായില്‍ പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ശ്രമിച്ചുള്ള മധ്യസ്ഥശ്രമങ്ങള്‍ക്ക് ഗോത്രനേതാക്കളും പൗരപ്രമുഖരും അടക്കം തടിച്ചുകൂടിയ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ശൈഖ് മിശ്അല്‍ ബിന്‍ സഈദ് അല്‍ഹാരിസി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ശൈഖ് ഡോ. സഅദ് അല്‍ശിത്‌രി അടക്കമുള്ള പൗരപ്രമുഖരും ഗോത്രനേതാക്കളും നടത്തിയ അനുരഞ്ജന, മധ്യസ്ഥശ്രമങ്ങളുമായി ശൈഖ് മിശ്അല്‍ അല്‍ഹാരിസി അനുകൂലമായി പ്രതികരിക്കുകയായിരുന്നു.

Latest News