സംവിധായകന്‍ അശോകന്‍ അന്തരിച്ചു

വര്‍ക്കല- ചലച്ചിത്ര സംവിധായകന്‍ അശോകന്‍ (രാമന്‍ അശോക് കുമാര്‍) അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വര്‍ക്കല സ്വദേശിയാണ്.ഐടി വ്യവസായ സംരംഭകന്‍ കൂടിയാണ്. വിവാഹശേഷം ബന്ധുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയ അശോകന്‍ അവിടേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. ഐടി വ്യവസായ സംരംഭകന്‍ കൂടിയാണ്. സീതയാണ് ഭാര്യ. വിദ്യാര്‍ത്ഥിനിയായ അഭിരാമി മകളാണ്.   സീതയാണ് ഭാര്യ. വിദ്യാര്‍ത്ഥിനിയായ അഭിരാമി മകളാണ്. 
വര്‍ണ്ണം, ആചാര്യന്‍ എന്നിവയാണ് അശോകന്‍ സംവിധാനം ചെയ്ത സിനിമകള്‍. പിന്നീട് സംവിധായകന്‍ താഹയ്‌ക്കൊപ്പം ചേര്‍ന്ന് അശോകന്‍- താഹ കൂട്ടുകെട്ടില്‍ സിനിമകള്‍ സംവിധാനം ചെയ്തു. സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളാണ് അശോകന്‍താഹ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ശശികുമാറിനൊപ്പം നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അശോകന്‍ സംവിധാനം ചെയ്ത കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിമിന്  മികച്ച ടെലിഫിലിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 


 

Latest News