റിയാദ് - ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആറു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള താല്‍പര്യം തൊഴിലുടമ പ്രദര്‍ശിപ്പിക്കുകയാണ് ആദ്യം വേണ്ടത്. തൊഴിലുടമക്കു കീഴിലെ തൊഴിലാളികളുടെ പട്ടികയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിയെ നിര്‍ണയിക്കുകയാണ് രണ്ടാമത്തെ ചുവടുവെപ്പ്.
ഇതോടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തൊഴിലുടമയുടെ അപേക്ഷ തൊഴിലാളിക്ക് ലഭിക്കും. അപേക്ഷ തൊഴിലാളി അംഗീകരിക്കുന്ന പക്ഷം പുതിയ തൊഴിലുടമക്ക് എസ്.എം.എസ് അയക്കും. പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷ അംഗീകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ച് പഴയ ഇഖാമ കൈമാറി പുതിയ ഇഖാമ കൈപ്പറ്റുകയാണ് വേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.