Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഒരു ഹിറ്റ്‌ലർ ഉണ്ടാകില്ല - മോഹൻ ഭാഗവത്

ന്യൂദൽഹി-  ഇന്ത്യൻ ദേശീയത എന്ന ആശയം മറ്റൊരു രാജ്യത്തിനും ഒരു ഭീഷണിയല്ലെന്ന്്  ആർ. എസ്. എസ് മേധാവി മോഹൻ ഭാഗവത്. സങ്കൽപ് ഫൗണ്ടേഷനും ഒരു കൂട്ടം മുൻ ബ്യൂറോക്രാറ്റുകളും ചേർന്ന് സംഘടിപ്പിച്ച പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. 
ഇന്ത്യൻ ദേശീയത 'വസുധൈവ കുടുംബകം' എന്ന ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്നു, ഒരു രാജ്യത്തിനും ഒരു ഭീഷണിയുമില്ല. അതിനാൽ ഇന്ത്യയിൽ ഒരു ഹിറ്റ്‌ലർ ഉണ്ടാകില്ല എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ലോകം ഒരു കുടുംബമാണെന്ന് നമ്മുടെ ദേശീയത നിർദേശിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഈ വികാരം വർധിപ്പിക്കുന്നു. അതിനാൽ ഇന്ത്യയിൽ ഒരു ഹിറ്റ്‌ലർ ഉണ്ടാകില്ല. അഥവാ ഇനി ആരെങ്കിലും ഉണ്ടായാൽ രാജ്യത്തെ ജനങ്ങൾ അവനെ താഴെയിറക്കും എന്നും അദ്ദേഹം പറഞ്ഞു. 
എല്ലാവരും ലോക വിപണിയെ കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ ഇന്ത്യ മാത്രമാണ് വസുധൈവ കുടുംബകത്തെ കുറിച്ച് സംസാരിക്കുന്നത്.  ലോകത്തെ ഒരു കുടുംബമാക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയത എന്ന ആശയം ദേശീയതയുടെ മറ്റ് സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുരാതന കാലം മുതലേ ഇന്ത്യയുടെ ദേശീയത എന്ന സങ്കൽപ്പത്തിന്റെ ഭാഗമാണ് വൈവിധ്യമെന്നും നമ്മളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ദൈവാരാധന രീതികളും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags

Latest News